മുക്കം : മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. ചാന്ദിനിക്കും കൗൺസിലർമാർക്കും വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് സ്വീകരണം നൽകി. വ്യാപാര ഭവനിൽ ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മാളിക ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി. അലി അക്ബർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കപ്പിയേടത്ത് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വ്യാപാരികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം കൈമാറി. പി.പി അബ്ദുൽ മജീദ്, പി.പ്രേമൻ, എം.ടി അസ്‌ലം, കെ.പുരുഷോത്തമൻ, ടി.പി. ഫൈസൽ, കെ.സി നൂറുദ്ദീൻ, എം.കെ. ഫൈസൽ, നിസാർ ബെല്ല , റൈഹാന നാസർ എന്നിവർ പങ്കെടുത്തു. വി.പി അനീസുദ്ദീൻ സ്വാഗതവും ഡിറ്റോ തോമസ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |