കരുനാഗപ്പള്ളി: വധശ്രമത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ആലുംകടവ് തൈശ്ശേരിൽ ഉണ്ണി വിളിക്കുന്ന വിപിനെ (36) ഒരു വർഷത്തിനു ശേഷം കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. 2025 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വിപിൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് കഞ്ചാവ് കച്ചവടം നടത്തുന്ന വിവരം എക്സൈസിൽ അറിയിച്ചെന്ന് തെറ്റിദ്ധരിച്ച് ആലുംകടവ് സ്വദേശിയായ മനുവിനെയാണ് ആക്രമിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ കൂട്ടു പ്രതികളായ നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതിയായ വിപിൻ സംഭവത്തിനുശേഷം ഒളിവിൽ പോയി. കരിയിലക്കുളങ്ങര ഭാഗത്ത് നിന്നാണ് പിടികൂടിയത്. എസ് എച്ച് ഒ അനൂപിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷെമീർ, ആഷിഖ്, ജയേഷ്, സുരേഷ്, എസ്.സി.പി.ഒ ഹാഷിം, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |