എഴുകോൺ: ദീർഘകാലം പുരോഗമന കലാസാഹിത്യസംഘം നെടുവത്തൂർ ഏരിയ സെക്രട്ടറിയും ഇടതുപക്ഷ സഹയാത്രികനുമായിരുന്ന മുന്നൂർ ഗോപാലകൃഷ്ണന്റെ ഒന്നാം ചരമവാർഷികം ഇന്ന് വൈകിട്ട് 5 ന് ഇടയ്ക്കിടം മാർക്കറ്റ് ജംഗ്ഷനിൽ നടക്കും.മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. പു.ക.സ നെടുവത്തൂർ ഏരിയ പ്രസിഡന്റ് അഡ്വ. സുരേന്ദ്രൻ കടയ്ക്കോട് അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആർ. അരുൺബാബു, അഡ്വ.വി.സുമലാൽ, ജെ. രാമാനുജൻ തുടങ്ങിയവർ സംസാരിക്കും. കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ്, ജില്ലാ സെക്രട്ടറി, എ.കെ.വി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള മുന്നൂർ കൈരളി ടി.വിയുടെ തുടക്കകാലം മുതൽ ഏറെക്കാലം ഫിനാൻസ് വിഭാഗത്തിന്റെചുമതല വഹിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |