കൊല്ലം: മേരാ യുവ ഭാരത് കൊല്ലം നേതൃത്വത്തിൽ ജില്ലയിലെ യുവതി യുവാക്കൾക്കായി മൂന്ന് ദിവസത്തെ റസിഡൻഷ്യൽ വ്യക്തിത്വ വികസന ക്യാമ്പ് നടത്തും. 23 മുതൽ 25 വരെ കൊട്ടിയം ആനിമേഷൻ സെന്ററിലാണ് ക്യാമ്പ്. 15നും 29നും ഇടയിൽ പ്രായമുള്ള കൊല്ലം ജില്ലക്കാരായ യുവതി യുവാക്കൾക്ക് പങ്കെടുക്കാം. യൂത്ത് ക്ലബ് അംഗങ്ങൾ, ജില്ലാ, സ്റ്റേറ്റ്, നാഷണൽ ലെവൽ സ്പോർട്സ്, കല, ക്വിസ് പ്രസംഗം, മറ്റു മത്സരങ്ങളിലെ വിജയികൾ എന്നിവർക്ക് മുൻഗണനയുണ്ട്. നേതൃത്വ പരിശീലനം, പ്രസംഗ പരിശീലനം, കരിയർ ഗൈഡൻസ്, വ്യക്തിത്വ വികസനം, സ്റ്റാർട്ടപ്പ് തുടങ്ങി വിവിധ മേഖലകളിലായി യുവജനങ്ങൾക്ക് ഉപകാരപ്പെടുന്ന ക്ലാസുകൾ ആണ് ക്യാമ്പിൽ നടക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7558892580
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |