കൊല്ലം: കോൺഗ്രസ് കടവൂർ ഡിവിഷൻ കമ്മിറ്റി കൊല്ലം മേയർക്കും തൃക്കടവൂർ സോണൽ മേഖലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർക്കും സ്വീകരണം നൽകി. മേയർ എ.കെ. ഹഫീസ്, കൗൺസിലർമാരായ അഡ്വ. എം.എസ്. ഗോപകുമാർ, ബി. അജിത്‌കുമാർ, റീജ സുഗുണൻ, ധന്യ രാജു, മുൻ കൗൺസിലർ ബി. അനിൽകുമാർ എന്നിവരെ ആദരിച്ചു. കെ.പി.സി.സി രാഷ്‌ട്രീയകാര്യ സമിതി അംഗം അഡ്വ. ബിന്ദുകൃഷ്‌ണ, ഉദ്‌ഘാടനം ചെയ്‌തു. ഡി.സി.സി ജനറൽ സെക്രട്ടറി പ്രസാദ് നാണപ്പൻ അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി സൂരജ് രവി മുഖ്യപ്രഭാഷണം നടത്തി. ബ്‌ളോക്ക് കോൺഗ്രസ് പ്രസിഡന്റ് പ്രാക്കുളം സുരേഷ്, മണ്ഡലം പ്രസിഡന്റ് സുഭാഷ് ചന്ദ്രബോസ്,.ബ്‌ളോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് കടവൂർ ബി.ശശിധരൻ, ബ്‌ളോക്ക് ജനറൽ സെക്രട്ടറിമാരായ,ടി.എൻ. അനിൽകുമാർ, ദിജോ ദിവാകരൻ, സുരേഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |