
നേമം: തദ്ദേശതിരഞ്ഞെടുപ്പിൽ നേമം മേഖലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് നേമത്തെ വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മ ഫ്രാൻസ് അനുമോദനവും സ്വീകരണവും നൽകി.ഡെപ്യൂട്ടി മേയർ ആശാനാഥ്,എം.ആർ.ഗോപൻ,പാപ്പനംകോട് സജി,അഭിലാഷ്,എസ്.കെ.ശ്രീദേവി,കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ശൈലജ,വൈസ് പ്രസിഡന്റ് കാക്കമൂല ബിജു,ജില്ലാപഞ്ചായത്ത് മെമ്പർ ആഗ്നസ് റാണി,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി,ബ്ലോക്ക് മെമ്പർമാരായ ഷൈനി ടീച്ചർ,ആർ.ജയലക്ഷ്മി എന്നിവരെ ഫ്രാൻസ് ആദരിച്ചു.ചടങ്ങ് ഫ്രാൻസ് രക്ഷാധികാരി ആർ.എസ്.ശശികുമാർ ഉദ്ഘാടനം ചെയ്തു.ഫ്രാൻസ് പ്രസിഡന്റ് മണ്ണാങ്കൽ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ആർ.വിജയൻ നായർ സ്വാഗതം പറഞ്ഞു. ഫ്രാൻസ് ട്രഷറർ കെ.ബി.ഗോപകുമാർ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |