പാലക്കാട്: വന സംരക്ഷണം എന്ന സന്ദേശവുമായി ഒരു നാടിനാകെ ആവേശം പകർന്ന് ഇന്ന് കൂട്ടയോട്ടം നടക്കും. ചിറ്റിലഞ്ചേരിയിൽ നിന്ന് വീഴുമലയിലേക്കാണ് കൂട്ടയോട്ടം. വനം വകുപ്പിന്റെ നേതൃത്വത്തിൽ ആണ് വീഴുമലയിലേക്ക് ഗ്രീൻ റൺ മിനി മാരത്തോൺ സംഘടിപ്പിക്കുന്നത്. നാളെ രാവിലെ 5.30ന് ചിറ്റിലഞ്ചേരി എം.എൻ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് മാരത്തൺ ആരംഭിക്കും. കാട്ടുതീ തടയുക, കൃഷിയും വനവും സംരക്ഷിക്കുക എന്നീ സന്ദേശങ്ങളുമായാണ് ചിറ്റിലഞ്ചേരിയിൽ നിന്ന് വീഴുമലയിലേക്ക് മിനി മാരത്തോൺ സംഘടിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |