പെരിന്തൽമണ്ണ: താലൂക്ക് ലൈബ്രറി കൗൺസിൽ 'ഇന്ത്യൻ റിപ്പബ്ലിക്കിന് ഇന്ത്യയോട് പറയാനുള്ളത് ' എന്ന വിഷയത്തിൽ താലൂക്ക് തല സെമിനാർ സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം അജിത്ത് കൊളാടി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എം. അമ്മിണി അദ്ധ്യക്ഷയായി. സംസ്ഥാന കൗൺസിൽ അംഗം കെ.പി. രമണൻ, ജില്ലാ എക്സി. അംഗം വേണു പാലൂർ,
കെ. വാസുദേവൻ, വി. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വായനാ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു. താലൂക്ക് സെക്രട്ടറി സി. ശശികുമാർ സ്വാഗതവും ജോ. സെക്രട്ടറി കെ. ജയപ്രകാശ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |