
പത്തനംതിട്ട: കാതോലിക്കേറ്റ് കോളജ് മൈതാനത്ത് നടക്കുന്ന 77ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ മന്ത്രി വീണാ ജോർജ് പരേഡ് അഭിവാദ്യം സ്വീകരിച്ച് സന്ദേശം നൽകും. രാവിലെ 8.47ന് പരേഡ് കമാൻഡർ നിയന്ത്രണം ഏറ്റെടുക്കും. രാവിലെ 9ന് മുഖ്യാതിഥിയുടെ ആഗമനം. തുടർന്ന് സല്യൂട്ട് സ്വീകരിച്ച് ദേശീയപതാക ഉയർത്തും. 9.10ന് പരേഡ് കമാൻഡർക്കൊപ്പം മുഖ്യാതിഥി പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിച്ച് റിപ്പബ്ലിക് ദിന സന്ദേശം നൽകും. രാവിലെ 9.40 മുതൽ സാംസ്‌കാരിക പരിപാടി. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഗ്രൂപ്പുകൾക്ക് എവർറോളിംഗ് ട്രോഫികളും സ്ഥിരം ട്രോഫികളും മന്ത്രി സമ്മാനിക്കും. ജനപ്രതിനിധികൾ, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിലെ പ്രമുഖർ, ഗാന്ധിയൻമാർ, വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
20 പ്ലാറ്റൂണുകൾ
ആകെ 20 പ്ലാറ്റൂണുകൾ പരേഡിൽ അണിനിരക്കും. പൊലീസ് മൂന്ന്, ഫോറസ്റ്റ് ഒന്ന്, ഫയർഫോഴ്സ് രണ്ട്, എക്‌സൈസ് ഒന്ന്, എസ്.പി.സി ആറ്, സ്‌കൗട്ട് ആൻഡ് ഗൈഡ്സ് മൂന്ന്, ജൂനിയർ റെഡ് ക്രോസ് രണ്ട്, എൻ.സി.സി ഒന്ന്, ബാൻഡ് സെറ്റ് ഒന്ന് എന്നിങ്ങനെയാണ് പ്ലാറ്റൂണുകളുടെ എണ്ണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |