കൊല്ലം: കേരള ബൈറ്റ്സ് ഫുഡ് കമ്പനി ഉദ്ഘാടനത്തോടനുബന്ധിച്ച് കൊല്ലം ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ അംഗീകാരമുള്ള കേരള ബൈറ്റ്സ് ചാമ്പ്യൻ ലീഗ് ഫുട്ബോൾ മേളയിൽ ഡോൺ ബോസ്കോ ഫുട്ബോൾ അക്കാഡമി ജേതാക്കളായി. ഫൈനലിൽ ഒന്നിനെതിരെ 3 ഗോളുകൾക്ക് സോക്കർ അക്കാഡമിയെ പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. ചാത്തന്നൂരിൽ നടന്ന മത്സരത്തിന്റെ സമ്മാനദാനം ചാത്തന്നൂർ എസ്.ഐ അഖിൽ നിർവഹിച്ചു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പന്മന മഞ്ജേഷ് മുഖ്യാതിഥിയായി. സന്തോഷ് ട്രോഫി താരം അസം, അനന്തൻ, രാഹുൽ, സുഭാഷ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. കേരള ബൈറ്റ്സ് സ്ഥാപനത്തിന്റെ ഉദ്ഘാടനം എൻ.കെ പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ. മഹേശ്വരി, വ്യവസായ വകുപ്പ് ജില്ലാ ജനറൽ മനേജർ ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |