SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.31 PM IST

അശ്വനി മിസ് ഗ്രാൻഡ് കേരള

Increase Font Size Decrease Font Size Print Page
padam

കൊച്ചി: മിസ് ഗ്രാൻഡ് കേരള 2026 സൗന്ദര്യമത്സരത്തിൽ കിരീടംചൂടി മൂവാറ്റുപുഴ അന്നൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥി കെ.എസ്. അശ്വനി. ചോറ്റാനിക്കര സ്വദേശിയും അദ്ധ്യാപികയുമായ ഗൗരിത നായറാണ് റണ്ണറപ്പ്. കൊച്ചി മറൈൻ ഇൻ ഹോട്ടലിൽ കഴിഞ്ഞ ദിവസമായിരുന്നു സൗന്ദര്യമത്സരം. വിശാഖ കൻവർ, പ്രശസ്ത കോറിയോഗ്രഫറും ഷോ ഡയറക്ടറുമായ ജൂഡ് ഫെലിക്സ്, ജി.എൻ.ജി. മിസ് കേരള സ്ഥാപകയും മിസ് ഗ്രാൻഡ് കേരള സ്റ്റേറ്റ് ഡയറക്ടറുമായ ദീപ പ്രസന്ന എന്നിവരായിരുന്നു വിധികർത്താക്കൾ. വിജയിയായ അശ്വനിക്ക് മിസ് ഗ്രാൻഡ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാൻ അർഹത ലഭിച്ചു.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY