SignIn
Kerala Kaumudi Online
Saturday, 25 April 2026 8.27 AM IST

സയൻസ് കോൺഗ്രസിന് നാളെ തുടക്കം

Increase Font Size Decrease Font Size Print Page
science-congress
കേരള സയൻസ് കോൺഗ്രസ്

വിജ്ഞാന കൗതുകമായി

സയൻസ് എക്സിബിഷനും

കൊച്ചി​: സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടി​പ്പി​ക്കുന്ന കേരള സയൻസ് കോൺഗ്രസി​ന് നാളെ തുടക്കം​. എറണാകുളം സെന്റ് ആൽബർട്‌സ് കോളേജിൽ ഫെബ്രുവരി 2 വരെയാണ് സമ്മേളനം. ഫെബ്രുവരി 1 ന് മുഖ്യമന്ത്രി പിണറായി വിജയൻ സയൻസ് കോൺഗ്രസ് ഉദ്ഘാടനം ചെയ്യും.

ശാസ്ത്ര, സാങ്കേതിക രംഗങ്ങളിൽ സംസ്ഥാനങ്ങൾ തമ്മിലും കേന്ദ്ര ഗവേഷണ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കൽ ലക്ഷ്യമാക്കുന്ന നാഷണൽ സയൻസ് മീറ്റാണ് ശ്രദ്ധേയമായ പരിപാടി.

സമുദ്ര ശാസ്ത്രം, ബ്ലൂ ഇക്കണോമി, കാലാവസ്ഥാ മാറ്റം, ജൈവവൈവിദ്ധ്യ സംരക്ഷണം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിലെ നവീന ഗവേഷണങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും പരിചയപ്പെടാൻ ദേശീയ ശാസ്ത്ര പ്രദർശനം വേദിയാകും. 13 വിഷയമേഖലകളിൽ സാങ്കേതിക സെഷനുകളുണ്ട്.

ഇന്ത്യൻ ശാസ്ത്രരംഗത്തെ മഹത്തായ വ്യക്തിത്വങ്ങളെ പ്രമുഖ ശാസ്ത്രജ്ഞർ അനുസ്മരിക്കും. ഭൂവിജ്ഞാന മന്ത്രാലയ സെക്രട്ടറി ഡോ. എം. രവിചന്ദ്രന്റയും കുഫോസ് വി​.സി​. പ്രൊഫ. എ. ബിജുകുമാറി​ന്റെയും പ്രത്യേക പ്രഭാഷണങ്ങളും നടക്കും. സയൻസ് കോൺഗ്രസ് ചെയർപേഴ്‌സണും ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് മുൻ ഡയറക്ടറുമായ പ്രൊഫ. പി. ബലറാം, ഐ.എസ്.ആർ.ഒ ചെയർമാനും ഡയറക്ടറുമായ ഡോ. വി. നാരായണൻ ഉൾപ്പെടെയുള്ള ശാസ്ത്രജ്ഞരും നയരൂപകർത്താക്കളും ചടങ്ങിൽ പങ്കെടുക്കും. കേരള ശാസ്ത്ര പുരസ്‌കാരം, യുവ ശാസ്ത്രജ്ഞ പുരസ്‌കാരം, മികച്ച ശാസ്ത്രജ്ഞ പുരസ്‌കാരം, ശാസ്ത്ര സാഹിത്യ പുരസ്‌കാരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള കേരള സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

സയൻസ് എക്സിബിഷനും ഇന്നുമുതൽ

സെന്റ് ആൽബർട്ട്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കിയ കൽപ്പന ചൗള സയൻസ് സെന്ററിലാണ്

നാഷണൽ സയൻസ് എക്സിബിഷൻ. 165 സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സ്റ്റാളുകളുണ്ട്. പ്രവേശനം സൗജന്യമാണ്. ഇന്ന് രാവിലെ 9.15ന് മേയർ വി.കെ. മിനിമോൾ ഉദ്ഘാടനം ചെയ്യും.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.