പത്തനംതിട്ട: ആറന്മുള വള്ളസദ്യയിൽ പാടി ചോദിച്ചതെല്ലാം വിളമ്പുന്ന പോലെ സംസ്ഥാന ബഡ്‌ജറ്റിൽ ഇത്തവണ ജില്ല ചോദിച്ചതിൽ ഏറെയും കിട്ടി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വക്കിൽ നിൽക്കെ, ജില്ലയിലെ അഞ്ച് മണ്ഡലങ്ങളും നിലനിറുത്തണമെന്ന ലക്ഷ്യവും വിഭവസമൃദ്ധമായ ബഡ്‌ജറ്റിന് പിന്നിലുണ്ട്.
ശബരിമല മാസ്റ്റർ പ്ളാനിന് 30 കോടി അനുവദിച്ചു. പമ്പാ നദിയെ മാലിന്യമുക്തമാക്കാനായി ക്ളീൻ പമ്പ പദ്ധതിക്കും 30കോടി. തീർത്ഥാടന പാതകളുടെ നവീകരണത്തിനും തുക വകയിരുത്തി. വന്യജീവി ആക്രമണം പ്രതിരോധിക്കണമെന്ന മലയോര ജനതയുടെ ദീർഘകാല ആവശ്യത്തിനും ബഡ്‌ജറ്റിൽ സാന്ത്വന സ്പർശം. പന്തളത്ത് ബൈപ്പാസ്. അച്ചൻകോവിൽ നദിയുടെ തീരസംരക്ഷണത്തിനും തുക ലഭിച്ചു. റാന്നിയിൽ ഇന്നർ ബൈപ്പാസിന് അനുമതി നൽകി. വൺവേ ഗതാഗതമായിരിക്കും ഇവിടെ. റാന്നിയിൽ തപോവൻ ടൂറിസം പദ്ധതി നടപ്പാക്കും.
കോന്നിയിൽ ആശുപത്രി വികസനത്തിനാണ് മുൻഗണന. മെഡിക്കൽ കോളേജിന് 50 കോടി അനുവദിച്ചു. ചിറ്റാറിലെ അമ്മയും കുഞ്ഞും ആശുപത്രിക്ക് 30 കോടി. കുമ്മണ്ണൂരിൽ ആന പുനരധിവാസ കേന്ദ്രം സ്ഥാപിക്കും. തിരുവല്ല നീരേറ്റുപുറത്ത് വെള്ളപ്പൊക്ക നിവാരണ പദ്ധതി നടപ്പാക്കും. മുനിസിപ്പൽ സ്റ്റേഡിയം നവീകരിക്കാനും തുക അനുവദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |