
തൃപ്പൂണിത്തുറ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 78-ാമത് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഉദയംപേരൂർ സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗത്ത് പറവൂർ അങ്ങാടിയിൽ വച്ച് ഛായചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് കമൽ ഗിപ്ര അദ്ധ്യക്ഷത വഹിച്ചു. ഓൾ കേരള ബെവ്കോ എംപ്ലോയീസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എ.പി.ജോൺ, ജയൻ കുന്നേൽ, കെ. മനോജ്, ലീലപ്പൻ നാരായണൻ, ടി. കെ. ഷാജി, വിജിത്ത്, രാജു, വിജയൻ, സുബീഷ് ,അനി തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |