പാലക്കാട്: കേരള ലോകായുക്ത സിറ്റിംഗ് ഫെബ്രുവരി 10,11 തീയതികളിൽ രാവിലെ 10.30 ന് തൃശൂർ തിരുവമ്പാടി കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് റീജിയണൽ ഓഫീസ് മിനി കോൺഫറൻസ് ഹാളിൽ നടക്കും. ഉപലോകായുക്ത ജസ്റ്റിസ് അശോക് മേനോന്റെ നേതൃത്വത്തിൽ സിംഗിൾ ബെഞ്ച് സിറ്റിംഗും ലോകായുക്ത ജസ്റ്റിസ് എൻ.അനിൽകുമാർ, ഉപലോകായുക്ത ജസ്റ്റിസ് അശോക് മേനോൻ എന്നിവരുടെ നേതൃത്വത്തിൽ ഡിവിഷൻ ബെഞ്ച് സിറ്റിംഗും നടക്കും. ഈ ദിവസങ്ങളിൽ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികൾ സ്വീകരിക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
