
കൊച്ചി: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318 സിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സ്മാർട്ട് ട്രാഫിക് പെഡിസ്ട്രിയൻ സിഗ്നൽ സംവിധാനത്തിന്റെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് രണ്ടിന് ലയൺസ് ഇന്റർനാഷണൽ പ്രസിഡന്റ് എ.പി. സിംഗ് നിർവഹിക്കും. കുസാറ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടനചടങ്ങിനു ശേഷം കുസാറ്റ് ജംഗ്ഷനിൽ സ്വിച്ച് ഓൺ കർമ്മം നടക്കും. കുട്ടികൾ, പ്രായം ചെന്നവർ, ഭിന്നശേഷിക്കാർ എന്നിവർക്ക് പ്രത്യേക സുരക്ഷ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലായി 100 പെഡസ്ട്രിയൻ സിഗ്നൽ സംവിധാനമാണ് ലയൺസ് ഒരുക്കുന്നത്. ലയൺസ് ക്ലബ് ഭാരവാഹികളായ കെ.ബി. ഷൈൻകുമാർ, സജി ചമേലി, വർഗീസ് ജോസഫ്, കുമ്പളം രവി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
