SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.46 PM IST

സണ്ണി ജോസഫിന് വോട്ട് അഭ്യർത്ഥിച്ച് പേരാവൂരിൽ കൂറ്റൻ ബോർഡുയർന്നു

Increase Font Size Decrease Font Size Print Page
sunny-joseph

മണത്തണ: നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപേ മണ്ഡലത്തിൽ സിറ്റിംഗ് എം.എൽ.എ യും കെ.പി.സി.സി പ്രസിഡന്റുമായ അഡ്വ.സണ്ണി ജോസഫിന് വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് കൂറ്റൻ ഫ്ലക്സ് ബോർഡ് ഉയ‌ർന്നു. കോൺഗ്രസ് മണത്തണ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മണത്തണയിൽ അഡ്വ. സണ്ണി ജോസഫിന് കൈ അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നഭ്യ‌ർത്ഥിച്ച് ഫ്ലക്സ് സ്ഥാപിച്ചത്.

കെ.കെ.ശൈലജയെ പരാജയപ്പെടുത്തിയായിരുന്നു 2011ൽ സണ്ണി ജോസഫ് പേരാവൂർ നിയോജകമണ്ഡലം പിടിച്ചെടുത്തത്. തുടർച്ചയായി മൂന്ന് തവണ വിജയിച്ചു. സണ്ണി ജോസഫ് വീണ്ടും മത്സരിക്കുന്നതിന് പ്രവർത്തകർ വലിയ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു വർഗ്ഗീസ് പറഞ്ഞത്.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY