SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.33 PM IST

ശതാബ്‌ദി നിറവിൽ മണ്ണഴി എ.യു.പി സ്‌കൂൾ

Increase Font Size Decrease Font Size Print Page
d
ശതാബ്ദി ആഘോഷിക്കുന്ന മണ്ണഴി എ യു പി സ്‌കൂൾ

മണ്ണഴി: മണ്ണഴി എ.യു.പി സ്‌കൂളിന്റെ നൂറാം വാർഷികം 'ശതദീപ്തി' എന്ന പേരിൽ ഫെബ്രുവരി 5,6,7 തീയതികളിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കും.ഫെബ്രുവരി അഞ്ചിന് നടൻ വിനോദ് കോവൂർ ഉദ്ഘാടനം ചെയ്യും. ഐ.എഫ്.എഫ്.കെ പുരസ്‌കാര ജേതാവ് ഉണ്ണികൃഷ്ണൻ ആവള മുഖ്യാതിഥിയാവും. ഫെബ്രുവരി ആറിന് പൂർവാദ്ധ്യാപകരെ ആദരിക്കുന്ന 'സ്‌നേഹാദരം ' കോട്ടക്കൽ മുരളി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് മൂന്നിന് സാംസ്‌കാരിക ഘോഷയാത്രയ്ക്കു ശേഷം സാംസ്‌കാരിക സമ്മേളനം പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ ഇ.എൻ. മോഹൻദാസ്,​ കവയിത്രി ഗിരിജ പാതേക്കര തുടങ്ങിയവർ സംബന്ധിക്കും. വി.കെ. സതീദേവിയുടെ കവിതാ സമാഹാരത്തിന്റെ പ്രകാശനവും നടക്കും.സമാപന സമ്മേളനം ഫെബ്രുവരിഏഴിന് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും.
ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. രാത്രി ഏഴിന് കെ.പി.എ.സിയുടെ 'ഉമ്മാച്ചു' എന്ന നാടകവും അരങ്ങേറും.

TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY