SignIn
Kerala Kaumudi Online
Thursday, 19 February 2026 12.12 AM IST

100 യുവതികൾക്ക് വിവാഹ വസ്ത്രങ്ങൾ സൗജന്യമായി നൽകുന്നു  പദ്ധതി മഹാറാണി വെഡിംഗ് കളക്ഷനും സിൽക്ക്‌യാൺസുമായി ചേർന്ന്

Increase Font Size Decrease Font Size Print Page

തൊടുപുഴ: കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ (കെ.ടി.ജി.എ) മഹാറാണി വെഡിംഗ് കളക്ഷനും സിൽക്ക്‌യാൺസുമായി ചേർന്ന് അർഹരായ 100 യുവതികൾക്ക് 15,000 രൂപയുടെ വീതം വിവാഹ വസ്ത്രങ്ങൾ സൗജന്യമായി നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരു മാസം ശരാശരി നാല് പേർക്ക് എന്ന രീതിയിൽ രണ്ട് വർഷം കൊണ്ടാണ് പദ്ധതി നടപ്പിലാക്കുക. തൊടുപുഴ, മുട്ടം, കാഞ്ഞാർ, മൂലമറ്റം, വണ്ണപ്പുറം, കാളിയാർ, ഉടുമ്പന്നൂർ, കരിമണ്ണൂർ, വഴിത്തല, കരിങ്കുന്നം തുടങ്ങിയ മേഖലകളിലെ യുവതികൾക്കാണ് പദ്ധതിയിൽ അംഗമാകാൻ സാധിക്കുക. പ്രദേശങ്ങളിലെ പൊതുപ്രവർത്തകർ, മുനിസിപ്പൽ കൗൺസിലർമാർ, പഞ്ചായത്ത് മെമ്പർമാർ, ആരാധനാലയങ്ങൾ എന്നിവരുടെ നിർദേശങ്ങൾ പരിഗണിച്ചായിരിക്കും ലിസ്റ്റ് തയ്യാറാക്കുക. ഇതിൽ നിന്ന് കെ.ടി.ജി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അർഹരായവരെ തിരഞ്ഞെടുക്കും. ഇവർക്ക് 15,000 രൂപയുടെ പർച്ചേസ് കൂപ്പൺ ഉപയോഗിച്ച് മഹാറാണി വെഡിംഗ് കളക്ഷൻ, സിൽക്ക് യാൺസ് എന്നിവയിൽ നിന്ന് വസ്ത്രം നടത്താം. യുവതികളുടെ പേര് വിവരങ്ങൾ പരസ്യപ്പെടുത്തില്ല. പദ്ധതിയുടെ ഉദ്ഘാടനവും കെ.ടി.ജി.എ തൊടുപുഴ മേഖല കുടുംബ സംഗമവും നാളെ വൈകിട്ട് നാലിന് മുട്ടം റൈഫിൾ ക്ലബ്ബിൽ നടക്കും. പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.ടി.ജി.എ മേഖല പ്രസിഡന്റ് അനസ് പി. അസീസ്, സെക്രട്ടറി ബി.എം. നസീർ, ട്രഷറർ സജി സിറിയക്, പ്രോഗ്രാം പാർട്‌നേഴ്സായ മഹാറാണി വെഡിംഗ് കളക്ഷൻസ് എം.ഡി വി.എ. റിയാസ്, സിൽക്ക്‌യാൺസ് എം.ഡി ജോമി ചാമക്കാല, കെ.ടി.ജി.എ തൊടുപുഴ മേഖല വൈസ് പ്രസിഡന്റ് ടി.കെ. മുജീബ്. ജോ. സെക്രട്ടറി പി.എ. അഫ്സൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY