SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.40 PM IST

എലിക്കുളത്ത് കൊയ്ത്തുത്സവം

Increase Font Size Decrease Font Size Print Page
padam

എലിക്കുളം:എലിക്കുളം ഗ്രാമപ്പഞ്ചായത്തിലെ കാപ്പുകയം പാടശേഖരത്തിലെ നെൽകൃഷി കൊയ്തുത്സവം10ന് രാവിലെ 10ന് നടക്കും.
എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് മാത്യു പെരുമനങ്ങാട്ട് അദ്ധ്യക്ഷനാകും. പാമ്പാടി കൃഷി അസി.ഡയറക്ടർ ട്രീസാസെലിൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. കൃഷി ഓഫീസർ കെ. പ്രവീൺ, അസി: കൃഷി ഓഫീസർമാരായ എ.ജെ അലക്സ് റോയ് ,ആതിര സോജൻ ,പാടശേഖരസമിതി പ്രസിഡന്റ് ഔസേപ്പച്ചൻ ഞാറയ്ക്കൽ, സെക്രട്ടറി ജസ്റ്റിൻ ജോർജ് മണ്ഡപത്തിൽ,കുരുവിക്കൂട് നാട്ടുചന്ത സെക്രട്ടറി വിത്സൻ പാമ്പൂരിക്കൽ, എലിക്കുളം ഫാം ടൂറിസം ക്ലബ് പ്രസിഡന്റ് മാത്യു കോക്കാട് തോമസ്, സെക്രട്ടറി ജോസ് പി കുര്യൻ പഴയപറമ്പിൽ, ജനപ്രതിനിധികൾ, കർഷക ഉദ്യോഗസ്ഥ പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുക്കും

TAGS: LOCAL NEWS, KOTTAYAM, PADDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY