
പത്തനംതിട്ട: ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനത്തോടനുബന്ധിച്ച് ഫോട്ടോഗ്രഫി, റീൽസ് മത്സരം സംഘടിപ്പിക്കുന്നു. 17 വരെ എൻട്രികൾ ഓൺലൈനായി സമർപ്പിക്കാം. ഹരിതകേരളം, വെള്ളം, വൃത്തി, വിളവ് എന്നീ വിഷയത്തിൽ ഹരിതസമൃദ്ധിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ടുള്ള ഫോട്ടോകളും റീലുകളുമാണ് അയയ്ക്കേണ്ടത്. എൻട്രികൾക്കൊപ്പം ഹ്രസ്വ വിവരണവും ഉൾപ്പെടുത്താം. കാമറയിലും മൊബൈൽ ഫോണിലും പകർത്തിയതുൾപ്പടെയുള്ള ചിത്രങ്ങളും റീലുകളും എൻട്രികളായി അയക്കാം. സമ്മാനാർഹർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനവും ലഭിക്കും. വെബ്‌സൈറ്റ്: www.haritham.kerala.gov.in ഫോൺ: 9447587632.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
