SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.04 PM IST

ഏഥറിന് റെക്കാഡ് വരുമാനം

Increase Font Size Decrease Font Size Print Page
ether

കൊച്ചി: ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഏഥർ എനർജി സാമ്പത്തികവർഷത്തിന്റെ മൂന്നാം പാദത്തിൽ 995.7 കോടി വരുമാനം നേടി. കമ്പനിയുടെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന ത്രൈമാസ വരുമാനമാണിത്. കഴിഞ്ഞ വർഷത്തെ ഇതേകാലയളവിനെ അപേക്ഷിച്ച് 53 ശതമാനത്തിന്റെ വർദ്ധനയാണുണ്ടായത്. ഈ കാലയളവിൽ 67,851 യൂണിറ്റുകൾ വിറ്റഴിച്ച കമ്പനി ദേശീയ വിപണി വിഹിതം 18.8 ശതമാനമായി ഉയർത്തി.

നഷ്‌ടം കുറഞ്ഞു

ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ കമ്പനിയുടെ നഷ്‌ടം പകുതിയായി കുറഞ്ഞ് 84.6 കോടി രൂപയിലെത്തി. മുൻവർഷം ഇതേകാലയളവിൽ നഷ്‌ടം 198 കോടി രൂപയായിരുന്നു. ഇന്ത്യയിൽ ഇലക്ട്രിക് സ്കൂട്ടർ വിപണിയിലെ ആദ്യ സംരംഭകരായ ഏഥറിന് പിന്നീട് നേട്ടം നിലനിറുത്താനായില്ല. ടി.വി.എസ്, ബജാജ് മോട്ടോർ എന്നിവയുടെ വരവാണ് കമ്പനിക്ക് തിരിച്ചടിയായത്. ഒരു ലക്ഷം രൂപയിലധികം വിലയുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഏഥർ വിപണിയിലെത്തിക്കുന്നത്.

വിൽപ്പനയിൽ കുതിപ്പ്

ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിൽ ‌ഏഥറിന്റെ ടു വീലർ വിൽപ്പന 50 ശതമാനം ഉയർന്ന് 67,851 യൂണിറ്റുകളായി

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY