
വെള്ളറട:അമ്പൂരി കുമ്പിച്ചൽ കടവ് പാലം 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 11ന് വൈകിട്ട് 5ന് അമ്പൂരി സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലാണ് യോഗം. മന്ത്രി മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും.മന്ത്രി ഒ.ആർ.കേളു മുഖ്യാതിഥിയായിരിക്കും.കിഫ്ബിയിൽ നിന്നും 19 കോടിയിലധികം രൂപ ചെലവഴിച്ചാണ് കുമ്പിച്ചൽ കടവ് പാലം നിർമ്മിച്ചത്.നെയ്യാർ റിസർവയറിൽ ഒറ്റപ്പെട്ടുപോയ 11 ആദിവാസി ഊരുകളിലെ ജനങ്ങളുടെ ദീർഘനാളത്തെ ആവശ്യമാണ് സി.കെ. ഹരീന്ദ്രൻ എം.എൽ.എ ആയതോടെ സംസ്ഥാന സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ തുക ഉൾകൊള്ളിച്ച് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
