SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.43 PM IST

മെജസ്റ്റിക് ജ്വല്ലേഴ്സിൽ ഡയമണ്ട് എക്സിബിഷൻ ആരംഭിച്ചു

Increase Font Size Decrease Font Size Print Page
exibition
മെജസ്റ്റിക് ജ്വല്ലേഴ്സിൽ ഡയമണ്ട് എക്സിബിഷൻ തുടങ്ങി.

തിരൂർ: 'സ്വ' ഡയമണ്ട് കമ്പനി നേരിട്ട് സംഘടിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളുടെ എക്സിബിഷൻ (പ്രദർശനവും, വില്പനയും) ഈ മാസം 15 വരെ സ്വ ഡയമണ്ടിൻ്റെ അംഗീകൃത വിതരണക്കാരായ തിരൂർ മെജസ്റ്റിക് ജ്വല്ലേഴ്സ് ഷോറൂമിൽ വെച്ച് നടക്കും. പ്രദർശനത്തോടനുബന്ധിച്ച് പ്രത്യക ഓഫറുകളുമുണ്ട്. നറുക്കെടുപ്പിലൂടെ ലഭിക്കുന്ന ഭാഗ്യശാലിക്ക് സൗജന്യമായി ഡയമണ്ട് മോതിരം നൽകും. ഡയമണ്ട് എക്സിബിഷൻ്റെ ഉദ്ഘാടനം തിരൂർ നഗരസഭ വൈസ് ചെയർപേഴ്സൻ സിന്ധു മംഗലശ്ശേരി നിർവഹിച്ചു. മുൻസിപ്പൽ കൗൺസിലർ വസന്ത പുളിക്കൽ, തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് പി.എ. ബാവ, പി.പി.അബ്ദുൾ റഹ്മാൻ, സമദ് പ്ലസൻ്റ്, കെ.കെ.റസാഖ് ഹാജി , മെജസ്റ്റിക് ജ്യല്ലേഴ്സ് മാനേജിംഗ് ഡയറക്ടർമാരായ അഹമ്മദ് പൂവിൽ, അബ്ദുൾ ലത്തീഫ് പൂവിൽ, ഡയറക്ടർ ഹാദി മുഹമ്മദ്, സെയിൽസ് മാനേജർ റഹീം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY