SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.46 PM IST

സ്നേഹസംഗമവും കഥാചർച്ചയും

Increase Font Size Decrease Font Size Print Page
kadhacharcha

കാഞ്ഞങ്ങാട്: മനുഷ്യർ ഐക്യത്തോടെ നിന്നില്ലെങ്കിൽ മനുഷ്യകുലം തന്നെ മുടിഞ്ഞു പോകുന്ന ചരിത്ര സന്ധിയിലാണ് നമ്മൾ എത്തിയിരിക്കുന്നതെന്ന് സാഹിത്യകാരൻ കെ പി രാമനുണ്ണി അഭിപ്രായപ്പെട്ടു. വായനക്കാരുടെ കൂട്ടായ്മയായ കഥാവസന്തം സംഘടിപ്പിച്ച 200-ാം ലക്ക കഥാചർച്ചയും സ്നേഹ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയർമാൻ ഡോ എൻ.പി.വിജയൻ അദ്ധ്യക്ഷത വഹിച്ചു.നിരൂപകൻ ഡോ.കെ.വി.സജയ് മുഖ്യപ്രഭാഷണം നടത്തി. ചെറുകഥാകൃത്ത് പി.കെ.പാറക്കടവ് മുഖ്യാതിഥിയായി. ദിവാകരൻ വിഷ്ണുമംഗലം,വത്സൻ അഞ്ചാംപീടിക, സീതാദേവി കരിയാട്ട്, വി.എം.മൃദുൽ എന്നിവർ സംസാരിച്ചു. ഓടക്കുഴൽ അവാർഡ് ജേതാവ് ഇ.പി.രാജഗോപാലൻ, അനുജിത്ത് ശശിധരൻ, രാഹുൽ ഉദിനൂർ, കെ.ദേവാനന്ദ,ഡോ.അബികാസുതൻ മാങ്ങാട് എന്നിവരെ ആദരിച്ചു. ഗണേശൻ അയറോട്ട് സ്വാഗതവും കെ.ജി.ജ്യോതിമോൾ നന്ദിയും പറഞ്ഞു.ബാലകൃഷ്ണൻ ചാപ്പയിൽ നന്ദി പറഞ്ഞു.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY