SignIn
Kerala Kaumudi Online
Saturday, 25 April 2026 1.49 AM IST

കോട്ടയം അൾട്രാ 'വയലന്റ് '

Increase Font Size Decrease Font Size Print Page
s

 അൾട്രാ വയലറ്റ് രശ്മികളുടെ ഭീണിയിൽ ജില്ല

കോട്ടയം: ചൂട് കൂടിയതോടെ ജില്ല അൾട്രാവയലറ്റ് രശ്മികളുടെ ഭീഷണിയിൽ. ജില്ലയിൽ ഏഴ് വരെയാണ് വികരണ നിരക്ക് രേഖപ്പെടുത്തിയത്. ചൂട് കൂടുന്നതോടെ എട്ടിന് മുകളിലേയ്ക്ക് പോകാനുള്ള സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.

അൾട്രാ വയലറ്റ് വികിരണം കൂടുതൽ ഏൽക്കുന്നത് സൂര്യാഘാതത്തിനും ചർമരോഗങ്ങൾക്കും നേത്രരോഗങ്ങൾക്കുമടക്കം ഇടയാക്കും. അൾട്രാ വയലറ്റ് ഇൻഡക്സ് 0 മുതൽ അഞ്ച് വരെയാണെങ്കിൽ മനുഷ്യന് ഹാനികരമല്ല. ആറ് മുതൽ ഏഴ് വരെ മഞ്ഞ അലർട്ടും എട്ട് മുതൽ 10 വരെ ഓറഞ്ച് അലർട്ടും 11 ന് മുകളിൽ റെഡ് അലർട്ടുമാണ്. ജില്ലയിൽ മഞ്ഞ അലർട്ടിന് സമാനമായ സാഹചര്യമാണ്.
അൾട്രാ വയലറ്റ് വികിരണങ്ങളുടെ ശക്തി അറിയാനായി സ്ഥാപിച്ചിരിക്കുന്ന അൾട്രാവയലറ്റ് റേഡിയോ മീറ്ററുകളിൽനിന്നാണ് കണക്കുകൾ ശേഖരിക്കുന്നത്. എല്ലാ ജില്ലകളിലും ഒന്നുവീതം റേഡിയോ മീറ്ററുകളാണ് സ്ഥാപിച്ചിരിക്കുന്നത്.

വേണം കൂടുതൽ കരുതൽ

ജില്ലയിൽ അൾട്രാ വയലറ്റ് നിരക്ക് ഉയർന്നതോടെ ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്. രാവിലെ പത്തിനും വൈകിട്ട് മൂന്നിനും ഇടയിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. പുറം ജോലികളിൽ ഏർപ്പെടുന്നവർ, ഉൾനാടൻ മൽസ്യ തൊഴിലാളികൾ,​ ബൈക്ക് യാത്രികർ,​ തൊഴിലാളികൾ തുടങ്ങിയവരെല്ലാം ശ്രദ്ധിക്കണം.
മലയോരം, ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ അൾട്രാവയലറ്റ് സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന സൂചികയുണ്ടാവാം.

ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും സൂചിക ഉയർന്നതായിരിക്കും.

പകൽ ചൂട് ഉയർന്നു
ഈ മാസം മിക്ക ദിവസങ്ങളിലും പകൽ താപനില 36 ഡിഗ്രിയോ, അതിന് മുകളിലോ ആണ്. എന്നാൽ, ഞായറാഴ്ച നേരിയ തോതിൽ താഴ്ന്ന് 35.5 ഡിഗ്രിയിലെത്തി. സാധാരണയേക്കാൾ കൂടുതലാണ് ഈ ദിവസങ്ങളിലെല്ലാം പകൽ താപനില.

TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.