SignIn
Kerala Kaumudi Online
Thursday, 19 February 2026 12.12 AM IST

പുതുരൂപത്തിൽ ഹാംലെറ്റ് 15ന്

Increase Font Size Decrease Font Size Print Page
women

കൊച്ചി: ഷേക്‌സ്പിയറുടെ 'ഹാംലെറ്റ്" എന്ന നാടകം സ്ത്രീയുടെ കണ്ണിലൂടെ പുനർസങ്കൽപ്പിക്കുന്ന 'എ വിമൺ ഓർ നോട്ട് ടു ബി" കേരള ഫൈൻ ആർട്‌സ് സൊസൈറ്റി ഹാളിൽ 15ന് വൈകിട്ട് 6.30ന് അവതരിപ്പിക്കും.

ദുഃഖം, സംശയം, നീതിക്കായുള്ള ആഗ്രഹം എന്നിവയിലൂടെ സഞ്ചരിക്കുന്ന രാജകുമാരി ഹാംലെറ്റിന്റെ കഥയിലൂടെ,​ ഷേക്‌സ്പിയറുടെ ഹാംലെറ്റിനെ 20 വയസുള്ള കോളേജ് വിദ്യാർത്ഥിനിയാണ് പുന:സൃഷ്ടിക്കുന്നത്. മൂലകൃതിയിൽ നിന്ന് വ്യതിചലിക്കുകയും, പുരുഷാധിപത്യത്തെ അട്ടിമറിക്കുകയും ചെയ്യുന്നു. പോണ്ടിച്ചേരിയിലെ നാടക ഗവേഷണ സ്ഥാപനമായ ആദിശക്തി ലബോറട്ടറി ഫോർ തീയേറ്റർ ആർട്ട് റിസർച്ചാണ് അവതരണം. വിനയകുമാർ കഥയും സംവിധാനവും നിർവഹിക്കുന്നു. ഹാംലെറ്റായി നിമ്മി റാഫേൽ വേദിയിലെത്തും.

TAGS: LOCAL NEWS, ERNAKULAM, HAMLET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY