SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.42 PM IST

പ്രിൻസിപ്പൽ ഫോറം ജനറൽ ബോഡിയോഗം

Increase Font Size Decrease Font Size Print Page
pricipal

കാഞ്ഞങ്ങാട് :ഒഴിവുള്ള പ്രിൻസിപ്പൽ തസ്തികകളിൽ ഉടൻ നിയമനം നടത്തണമെന്ന് കാസർകോട് ജില്ലാ പ്രിൻസിപ്പൽ ഫോറം വാർഷിക ജനറൽബോഡിയോഗം ആവശ്യപ്പെട്ടു..വാർഷിക ജനറൽബോഡിയോഗവും യാത്രയയപ്പ് സമ്മേളനവും കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫോറം പ്രസിഡന്റ് ഡോ.എ.വി.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ആർ.ഡി.ഡി ഇ.കെ.വിനോദ് കുമാർ മുഖ്യാതിഥിയായി.. മലപ്പുറം ആർ.ഡി.ഡി ബിയാട്രീസ് എ.മരിയ,ജില്ലാ കോർഡിനേറ്റർ സി വി.അരവിന്ദാക്ഷൻ , ഡോ.എൻ.വേണുനാഥൻ, ഡോ.ടി.ഗീത, എ.വി.സുധ ,എൻ.അബദുല്ലത്തീഫ് ,കെ. ദിവാകരൻ എന്നിവർ സംസാരിച്ചു. വിരമിക്കുന്ന ഹയർ സെക്കൻഡറി പരീക്ഷ വിഭാഗം ഡയറക്ടർ കെ.എച്ച്.സാജൻ. കോഴിക്കോട് ആർ.ഡി.ഡി.ആർ രാജേഷ് കുമാർ ,അസി. കോർഡിനേറ്റർ പി.മോഹനൻ തുടങ്ങി 18 പ്രിൻസിപ്പാൾമാർക്ക് യാത്രയയപ്പ് നൽകി. ഫോറം സെക്രട്ടറി കെ.എൻ.രമേശ് സ്വാഗതവും പി.വി ലീന നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY