
തിരുവല്ല: തിരുവല്ല മഞ്ഞാടിയിലെ സ്പായിൽ ഗുണ്ടാപ്പിരിവ് നൽകാത്തതിന് യുവതിയെ കൂട്ടമാനഭംഗം ചെയ്ത കേസിൽ രണ്ടു പ്രതികൾ കൂടി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഒളിവിലായിരുന്ന കിരണും സജിനുമാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇതോടെ കേസിലെ എല്ലാ പ്രതികളും പൊലീസിന്റെ പിടിയിലായി.
നേരത്തെ ഒളിവിലായിരുന്ന നാലാം പ്രതി തിരുവല്ല ചുമത്ര കോഴിക്കോട്ടുപറമ്പിൽ വീട്ടിൽ പ്രശോഭ് (രൊക്കൻ, 26) പിടിയിലായിരുന്നു. റാന്നിയിൽ നിന്നാണ് പ്രത്യേക പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കേസിൽ മുഖ്യപ്രതി മരണ സുബിൻ എന്നു വിളിക്കുന്ന കുറ്റപ്പുഴ പാപ്പനവേലിൽ സുബിൻ അലക്‌സാണ്ടർ ചാക്കോ (29), കുളക്കാട് മുപ്പിരിയിൽ ബെർലിൻദാസ് (38), നിരണം കോതേരിൽ വീട്ടിൽ വരുൺകുമാർ (36) എന്നിവരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു.
ഈ മാസം ഒന്നിന് വൈകിട്ട് മൂന്നരയോടെയാണ് സ്പായിലെത്തിയ സംഘം യുവതിയെ മാനഭംഗപ്പെടുത്തിയത്. ഗുണ്ടാപ്പിരിവ് നൽകാത്തതിനായിരുന്നു സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതി മരണ സുബിൻ അതിക്രൂര പീഡനത്തിനിരയാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |