SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.34 PM IST

തിരുനെൽവേലി-മുംബൈ ദാദർ ട്രെയിനിൽ ആറ് കോച്ചുകൾ കൂടും

Increase Font Size Decrease Font Size Print Page
dadar-express
തിരുനെൽവേലി-ദാദർ എക്സ്‌പ്രസ്.(ഫയൽ ചിത്രം)

പാലക്കാട്: തിരുനെൽവേലിയിൽ നിന്ന് പാലക്കാട് വഴി മുംബൈയിലേക്കും തിരിച്ചുമുള്ള തിരുനെൽവേലി-ദാദർ വീക്ക്‌ലി സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ്(നമ്പർ- 22629-30) ട്രെയിനിലെ യാത്രാത്തിരക്കിന് ശാശ്വാത പരിഹാരമാകുന്നു. നിലവിൽ 16 കോച്ച് മാത്രമുള്ള ട്രെയിനിൽ സ്ഥിരമായി ആറ് കോച്ചുകൾ കൂടി അധികമായി ഉൾപ്പെടുത്തുമെന്ന് റെയിൽവേ അറിയിച്ചു. ഇതോടെ ട്രെയിനിലെ ആകെ കോച്ചുകളുടെ എണ്ണം 22 ആകും. ഒരു എ.സി ടൂ ടയർ കോച്ച്, 4 എ.സി ത്രീ ടയർ കോച്ച്, ഒരു സ്ലീപ്പ‌ർ ക്ലാസ് കോച്ച് എന്നിവയാണ് കൂടുതലായി ഉൾപ്പെടുത്തുന്നത്. ഇത്രയും കോച്ചുകളിലായി 432 യാത്രക്കാരെ അധികമായി ഉൾക്കൊള്ളാനാകും. ഈ റൂട്ടിലെ യാത്രാത്തിരക്കിന് ഇതു വലിയ ആശ്വാസമാകുമെന്നാണ് റെയിൽവേയുടെ കണക്കുകൂട്ടൽ. ഏപ്രിൽ 15 മുതലുള്ള സർവീസുകളിലാണ് കോച്ചുകൾ അധികമായി ഉൾപ്പെടുത്തുക. നിലവിൽ

വ്യാഴാഴ്ചകളിൽ രാത്രി 8.40ന് മുംബൈ ദാദർ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്ച പുലർച്ചെ 3.55ന് തിരുനെൽവേലിയിലെത്തും. കേരളത്തിൽ കാസർകോട്(വെള്ളി ഉച്ചയ്ക്ക് 12.49), കണ്ണൂർ(1.57), കോഴിക്കോട്(3.17), ഷൊർണൂർ(4.55), പാലക്കാട്(5.37) എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ട്. തിരുനെൽവേലിയിൽ നിന്നുള്ള സർവീസ് ബുധനാഴ്ചകളിൽ രാവിലെ 7.30ന് പുറപ്പെട്ട് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.10ന് മുംബൈ ദാദറിലെത്തും.

 ട്രെയിനിന്റെ ടെർമിനലും മാറും

നിലവിൽ മുംബൈ ദാദർ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കുകയും ഇവിടെ നിന്നു പുറപ്പെടുകയും ചെയ്യുന്ന ട്രെയിനിന്റെ ടെർമിനൽ ഏപ്രിൽ 15 മുതൽ ലോകമാന്യ തിലക് സ്റ്റേഷനിലേക്കു മാറ്റും. തുടർന്ന് ഇവിടെ നിന്നായിരിക്കും ട്രെയിൻ പുറപ്പെടുക. സമയക്രമത്തിൽ കാര്യമായ മാറ്റുമുണ്ടാകില്ല.

നിലവിലെ കോച്ചുകൾ, ഏപ്രിൽ 15 മുതൽ

 എ.സി ടൂ ടയർ കോച്ച് - ഒരെണ്ണം 2 എണ്ണം

 എ.സി ത്രി ടയർ കോച്ച് - 2 എണ്ണം 6

 എ.സി ത്രി ടയർ എക്കണോമി കോച്ച് - 1, 1

 സ്ലീപ്പർ ക്ലാസ് കോച്ച്- 6, 7

 സെക്കൻഡ് ക്ലാസ് ജനറൽ കോച്ച് - 4, 4

 സെക്കൻഡ് ക്ലാസ് ലഗേജ് കം ബ്രേക്ക്

വാൻ കോച്ച് - 1, 1

 ജനറേറ്റർ കാർ കോച്ച് -1, 1

 ആകെ- 16, 22

TAGS: LOCAL NEWS, PALAKKAD, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY