
തൃക്കരിപ്പൂർ: ഏർപ്പ് എന്ന ആചാരത്തിന്റെ സ്മരണകൾ തിരതല്ലുന്ന ഏർപ്പുഴയോരത്ത് വായനാനുഭവങ്ങൾ അയവിറക്കി കുട്ടിക്കൂട്ടം. പടന്ന വി.കെ.പി ഖാലിദ് ഹാജി മെമ്മോറിയൽ എം.ആർ.വി ഹയർ സെക്കൻഡറി സ്കൂളിലെ സ്കൂൾ ലൈബ്രറിയുടെ നേതൃത്വത്തിലാണ് വായനാമൃതം പരിപാടിയുടെ ഭാഗമായി കവ്വായിക്കായലിന്റെ കൈവഴിയായി ഒഴുകുന്ന ഏർപ്പുഴയോരത്ത് വായനയ്ക്കായി ഒത്തുചേർന്നത്. പരിപാടിയുടെ ഭാഗമായി രചിക്കപ്പെട്ട സൃഷ്ടികൾ ഉൾപ്പെടുത്തി തയാറാക്കിയ കൈയെഴുത്തു മാസികയുടെ പ്രകാശനവും നടന്നു. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രഥമാദ്ധ്യാപിക വി.കെ.ശശികല,ലൈബ്രറി കോഡിനേറ്റർ പി.കെ.ജുവൈരിയ, അദ്ധ്യാപകരായ ടി.കെ.ഹസീന,വി. യദുനാഥ്, ചെറുവത്തൂർ ബി.ആർ.സി സ്പെഷ്യൽ എജുക്കേറ്റർ പി.രജിത എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
