SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.10 PM IST

ഡി.എം.ഒ ഓഫീസിന് മുമ്പിൽ ധർണ്ണ

Increase Font Size Decrease Font Size Print Page
dmo

കാഞ്ഞങ്ങാട് :ചെറുകിട ആശുപത്രികളെ സംരക്ഷിക്കുക, പൊതുജനങ്ങൾക്ക് ചുരുങ്ങിയ ചെലവിൽ ചികിത്സ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി ഐ.എം.എഡി.എം.ഒ ഓഫീസ് ധർണ്ണ നടത്തി. സെൻട്രൽ വർക്കിംഗ് കമ്മിറ്റി മെമ്പർ ഡോ.ബി.നാരായണ നായ്ക് ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ ഓഫീസർ ഡോ. ജനാർദ്ദന നായിക് സി.എച്ച്.അദ്ധ്യക്ഷത വഹിച്ചു. ഐ.എം.എ മുൻ കാഞ്ഞങ്ങാട് ബ്രാഞ്ച് പ്രസിഡന്റ് ഡോ.വി.സുരേശൻ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റേറ്റ് വർക്കിംഗ് കമ്മിറ്റി മെമ്പർ ഡോ.ശശിരേഖ, ഐ.എം.എ ബ്രാഞ്ച് സെക്രട്ടറി ഡോ.അണ്ണപ്പ കാമത്ത്, ജില്ലാ സെക്രട്ടറി ഡോ ശ്രുതി എന്നിവർ സംസാരിച്ചു. പ്രസിഡന്റ് ഡോ.രേഖ റായ്, വൈസ് പ്രസിഡന്റ് ഡോ.ജമാൽ അഹമ്മദ്, കാഞ്ഞങ്ങാട് ബ്രാഞ്ച് സെക്രട്ടറി ഡോ. എൻ.പി.ജീജ,​ ഡോ.വിജയലക്ഷ്മി, സെൻട്രൽ മെമ്പർ ഡോ.ദീപിക കിഷോർ ,മുൻ കാഞ്ഞങ്ങാട് ബ്രാഞ്ച് പ്രസിഡൻറ് ഡോ.ശശിധർ റാവു തുടങ്ങിയവർ നേതൃത്വം നൽകി. ഐ.എം.എ കാഞ്ഞങ്ങാട് ബ്രാഞ്ച് പ്രസിഡന്റ് ഡോ. ഡി.ജി രമേശ് സ്വാഗതവും ഡോ.ടി.കാസിം നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY