SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.32 PM IST

പന്നിവേട്ടയ്ക്ക് തോക്ക് വിലക്കിയ വനം വകുപ്പ് ഉത്തരവിനെതിരെ  വനം മന്ത്രിയുടെ നിർദ്ദേശം

Increase Font Size Decrease Font Size Print Page

കാളികാവ്: സ്വത്തിനും ജീവനും നാശം വരുത്തുന്ന കാട്ടു പന്നികളെ കൊല്ലുന്നതിനുള്ള തോക്കു വിലക്കിനെതിരെ വനം മന്ത്രി ശശീന്ദ്രൻ.

വിള സംരക്ഷണം, സ്വയരക്ഷ എന്നിവയ്ക്ക് അനുവദിച്ച തോക്ക് മാത്രമെ ഉപയോഗിക്കാവൂ എന്ന 51/26 സർക്കാർ ഉത്തരവാണ് മന്ത്രി താൽക്കാലികമായി മരവിപ്പിച്ചത്.ഇത് സംബന്ധിച്ച് അഡീഷണൽ സെക്രട്ടറിക്ക് മന്ത്രി നിർദ്ദേശം നൽകി.

തോക്ക് വിലക്ക് സംബന്ധിച്ച് ഈ മാസം 10ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

പന്നി ശല്യം മൂലം മലയോര മേഖലയിൽ കനത്ത കൃഷി നാശവും ആളപായവും

നടക്കുന്നതിനാൽ ഉത്തരവിനെതിരെ കർഷകർ പ്രതിഷേധിച്ചിരുന്നു.

ഇതിനെ തുടർന്നാണ് മന്ത്രിയുടെ നടപടി.

കാട്ടു പന്നി ശല്യം മൂലം

കൃഷി ഉപേക്ഷിച്ച കർഷകർ നിരവധിയാണ്.

അതിനിടെ അനുവദിച്ചു കിട്ടിയ നിയമ പരിരക്ഷ എടുത്ത് കളഞ്ഞ നടപടി കർഷകരുടെ കടുത്ത എതിർപ്പിനിടയാക്കിയിരുന്നു.

പന്നികളെ വെടിവയ്ക്കാൻ തിരഞ്ഞെടുത്ത

എം പാനൽ ഷൂട്ടർമാരിൽ സ്വയരക്ഷക്കും വിളനാശത്തിനും ഒഴികെ അനുവദിച്ച തോക്കുകൾ ഉപയോഗിക്കാൻ പാടില്ലെന്നായിരുന്നു ഈ മാസം അഞ്ചിന് ഉത്തരമുണ്ടായത്.

കഴിഞ്ഞ സെപ്തംബർ 15 മുതൽ 30 വരെ നടത്തിയ മനുഷ്യ വന്യ ജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയിയിൽ ലഭിച്ച 95 ശതമാനം പരാതികളും വന്യ മൃഗ ശല്ല്യങ്ങൾക്കെതിരായിരുന്നു.

TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY