അലനല്ലൂർ: എം.എസ്.എസ് ജില്ലാ നേതൃയോഗം സംസ്ഥാന നിർവാഹക സമിതി അംഗം എം.കെ.അബ്ദുൽറഹ്മാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹമീദ് കൊമ്പത്ത് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി പി.ഹസ്സൻ ഹാജി, ട്രഷറർ കെ.പി.അബ്ദുൽ നാസർ, പി.മൊയ്തീൻ, അബൂബക്കർ കാപ്പുങ്ങൽ, എൻ.അബ്ദുൽ നാസർ, വനിതാ വിംഗ് ജില്ലാ സെക്രട്ടറി യു.കെ.സുബൈദ, ട്രഷറർ സി.കെ.സജിമ, ടി.അസ്മാബി, സി.ആസ്യ, കെ.കദീജ എന്നിവർ സംസാരിച്ചു. റമദാൻ കാമ്പയിന്റെ ഭാഗമായി ഇഫ്താർ സൗഹൃദ സംഗമവും യൂണിറ്റ് തലങ്ങളിൽ റിലീഫ് പ്രവർത്തനങ്ങളും സംഘടിപ്പിക്കാൻ തീരുമാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
