SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.43 PM IST

കാസർകോട് പോളി  ചാമ്പ്യന്മാർ

Increase Font Size Decrease Font Size Print Page
criket

കോട്ടയം : സംസ്ഥാനതലത്തിലുള്ള ഇന്റർപോളി ക്രിക്കറ്റ് ടൂർണമെന്റിൽ കാസർകോട് ഗവ.പോളിടെക്‌നിക് കോളേജ് ടീം ചാമ്പ്യന്മാരായി. പാരിപ്പള്ളി യു.കെ.എഫ്.ടീമിനെയാണ് പരാജയപ്പെടുത്തിയത്. കോട്ടയം ഗവ.പോളിടെക്‌നിക് കോളേജ് ആതിഥേയത്വം വഹിക്കുന്ന ക്രിക്കറ്റ് മത്സരം കോട്ടയം ഗവ.മെഡിക്കൽ കോളേജ് മൈതാനത്താണ് നടന്നത്. കോട്ടയം ഗവ.പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പൽ ഡോ.എൻ.ഡി.ആഷ സമ്മാനദാനം നടത്തി. കോട്ടയം മെഡിക്കൽ കോളേജിലെ കായിക വിഭാഗം മേധാവി മനോജ് മാത്യു, പോളി സംസ്ഥാന സ്‌പോർട്‌സ് സെക്രട്ടറി മുഹമ്മദ് ഷിജു,ഡോ.ആർ.അനീഷ്, വി.ശ്യാംകുമാർ തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY