കോട്ടക്കൽ: കേരളത്തിലെ അർബൻ ബാങ്കുകളുടെ കൂട്ടായ്മയായ സി.ഇ.ഒ ഫോറം ഏർപ്പെടുത്തിയ "എക്‌സലൻസ് അവാർഡ്' കോട്ടക്കൽ
കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്. രണ്ടു ദിവസമായി ആലപ്പുഴ റമദ റിസോർട്ടിൽ നടന്ന വർണ്ണാഭമായ ചടങ്ങിലാണ് അവാർഡ് പ്രഖ്യാപിച്ചത്.
ലാർജ് സൈസ് അർബൻ ബാങ്ക് വിഭാഗത്തിൽ കോട്ടക്കൽ അർബൻ ബാങ്ക് സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ബാങ്കിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രവർത്തനം വിശദമായി വിശകലനം ചെയ്താണ് അവാർഡ് പ്രഖ്യാപിച്ചത്
ബാങ്ക് ചെയർമാൻ സി.അബ്ദുൽ കരീം, മാനേജിംഗ് ഡയറക്ടർ ജെയിംസ് മാത്യു സി എന്നിവർ റിസർവ് ബാങ്ക് ജനറൽ മാനേജർ വി.എസ്.പ്രജീഷിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. ബാങ്ക് ഡയറക്ടർമാരായ എ.കെ.നാസർ, ടി.വി.ലീലാകുമാര, ജനറൽ മാനേജർ കെ.എ.ലീന എന്നിവർ സന്നിഹിതരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
