കൊണ്ടോട്ടി: കൊട്ടപ്പുറം ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മെഗാ സൗജന്യ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പുളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ. നസീറ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കൈപ്പങ്ങൽ അഹമ്മദ്, ഡോ. വിനയകുമാർ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ.സി.നാസർ, സെക്രട്ടറി സി. പ്രമേഷ്, ഡോ. അമൽ ടി ജോസ്, ബഷീർ കൈനാടൻ, ജ്യോതിഷ് കുമാർ, കെ.പി. ഫൈസൽ, കെ.സി.റഷീദ്, പി.വി.നിസാർ, മധു കൊട്ടപ്പുറം സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
