കാഞ്ഞങ്ങാട്: പെൻഷൻകാരുടെ 32 മാസത്തെ ആശ്വാസ കുടിശ്ശികയും ഫെബ്രുവരിയിലെ മൂന്ന് ശതമാനം ക്ഷാമാശ്വാസവും കവർന്നെടുത്ത സർക്കാർ നടപടിയിൽ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കാസർകോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് എം.കെ ദിവാകരന്റെ അദ്ധ്യക്ഷതയിൽ ഹോസ്ദുർഗ്ഗ് ബാങ്ക് ഹാളിൽ ചേർന്ന പ്രവർത്തക കൺവെൻഷൻ കെ.പി.സി.സി ജനറൽ സെക്രട്ടറി ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു. പി.സി സുരേന്ദ്രൻ നായർ, സി. രത്നാകരൻ, ടി.കെ എവുജിൻ, കെ. സരോജിനി, പി. ദാമോദരൻ നമ്പ്യാർ, കെ.എം വിജയൻ, ജോർജ് മാത്യു, കെ.പി ബാലകൃഷ്ണൻ, പി.എം അബ്രഹാം, ജോണി എന്നിവരെ അനുമോദിച്ചു. ചന്ദ്രൻ നാലപ്പാടം, വൈസ് പ്രസിഡന്റുമാരായ കുഞ്ഞിക്കണ്ണൻ കരിച്ചേരി, പി.പി ബാലകൃഷ്ണൻ, എം. കുഞ്ഞാമിന, ഇ മോഹനൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ.പി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
