SignIn
Kerala Kaumudi Online
Thursday, 19 February 2026 5.02 AM IST

പൂങ്കാവിൽ ഷോപ്പിംഗ് കോംപ്ളക്സ്: മണ്ണു പരിശോധന തുടങ്ങി

Increase Font Size Decrease Font Size Print Page
photo

പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്തിന്റെ പ്രധാന സിരാകേന്ദ്രമായ പൂങ്കാവിൽ ഷോപ്പിംഗ് കോംപ്ളക്സ് നിർമ്മാണവുമായി ബന്ധപ്പെട്ട് മണ്ണുപരിശോധന തുടങ്ങി. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ യുടെ ശ്രമഫലമായി സംസ്ഥാന സർക്കാർ മൂന്ന് കോടി രൂപ അനുവദിച്ചാണ് മൂന്ന് നിലകളിലായി 9633 ചതുരശ്ര അടി വിസ്തീർണത്തിൽ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കുന്നത്. തിരക്കേറിയ കോന്നി - ചന്ദനപ്പള്ളി റോഡും പൂങ്കാവ് - പത്തനംതിട്ട റോഡും സംഗമിക്കുന്ന ജംഗ്ഷനാണ് പൂങ്കാവ്. പഞ്ചായത്തിലെ പ്രധാന മാർക്കറ്റും ഇവിടെയാണ്. വില്ലേജ് ഓഫീസ്, പോസ്റ്റ് ഓഫീസ്, അക്ഷയ കേന്ദ്രം, ബാങ്കുകൾ തുടങ്ങി നിരവധി സർക്കാർ - അർദ്ധ സർക്കാർ സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പഞ്ചായത്തിലെ പ്രധാന രാഷ്ട്രീയ - സാംസ്കാരിക - സാമുദായിക - പൊതു പരിപാടികൾ സംഘടിപ്പിക്കുന്നതും ഇവിടെയാണ്. ഇതിലൂടെ പഞ്ചായത്തിന്റെ വരുമാനം വർദ്ധിപ്പിക്കാൻ കഴിയും.

മൂന്ന് നിലകളിൽ നിർമ്മാണം

താഴത്തെ നിലയിൽ ചിക്കൻ സ്റ്റാൾ, ഫിഷ് സ്റ്റാൾ, മീറ്റ് സ്റ്റാൾ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ സ്റ്റാൾ, ലിഫ്റ്റ് ടോയ്ലറ്റ്സ് എന്നിവയും രണ്ടാമത്തെ നിലയിൽ ഓഫീസ് റൂമുകളും, മൂന്നാമത്തെ നിലയിൽ മൾട്ടിപർപ്പസ് ഹാൾ, ഓഫീസ്, ടോയ്ലെറ്റുകൾ, ലിഫ്റ്റ് എന്നിവയുമാണ് ക്രമീകരിച്ചിരിക്കുന്നത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർവഹണ ചുമതല.

.................................................

സോയിൽ ഇൻവെസ്റ്റിഗേഷൻ പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കി പൂങ്കാവ് മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം വേഗത്തിൽ ആരംഭിക്കാൻ നടപടികൾ സ്വീകരിക്കും.

അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എ

............................................

നിർമ്മാണച്ചെലവ് 3 കോടി

9633 ചതുരശ്ര അടി വിസ്തീർണം

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY