
കാഞ്ഞങ്ങാട് : വന്ദേമാതരത്തിന്റെ നൂറ്റമ്പതാം വാർഷികാചരണവുമായി ബന്ധപ്പെട്ട് സി.ഐ.എസ്.എഫ്. ഹെഡ്ക്വാർട്ടേഴ്സിന്റെ ആഭിമുഖ്യത്തിൽ ഗുജറാത്തിലെ ലാഖ്പത് കോട്ടയിൽ നിന്ന് ആരംഭിച്ച സൈക്കിൾ റാലിക്ക് ബേക്കൽ ബീച്ചിൽ സി.ഐ.എസ്.എഫ് കണ്ണൂർ എയർപോർട്ട്, എൻ.സി.സി 32 കേരള ബറ്റാലിയൻ എന്നിവയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി .സി.ഐ.എസ്.എഫ്. കണ്ണൂർ എയർപോർട്ട് കമാൻഡന്റ് നിതിൻ കുമാർ ത്യാഗി, അസോഷ്യേറ്റ് എൻ.സി.സി.ഓഫീസർ ക്യാപ്റ്റൻ ഡോ.നന്ദകുമാർ കോറോത്ത്, സുബേദാർ രാമണ്ണ മലഗർ എന്നിവരുടെ നേതൃത്വത്തിൽ എൻ.സി.സി കാഡറ്റുകൾ, സി.എസ്.ഐ.എഫ് സേനാംഗങ്ങൾ എന്നിവർ സൈക്കിൾ റാലിയെ സ്വീകരിച്ചു. സി.ഐ.എസ്.എഫ് കണ്ണൂർ യൂണിറ്റ് ബേക്കൽ മുതൽ മുഴപ്പിലങ്ങാട് കടൽത്തീരം വരെ സൈക്ലോത്തോൺ സംഘത്തെ അനുഗമിക്കും. ഇന്ത്യയിലെ അമ്പത്തിരണ്ട് തീരഗ്രാമങ്ങളെ ഉൾപ്പെടുത്തിയാണ് സൈക്ലോത്തോൺ യാത്ര.യാത്ര 23ന് കൊച്ചിയിൽ സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.