SignIn
Kerala Kaumudi Online
Friday, 20 February 2026 4.25 AM IST

​അണ്ടല്ലൂർ കാവ് തിറ മഹോത്സവം സമാപിച്ചു ഇനി അടുത്ത കുംഭമാസത്തിനായുള്ള കാത്തിരിപ്പ്

Increase Font Size Decrease Font Size Print Page
daivathar

​ധർമ്മടം : ഏഴു പകലും ഇരവും ഭക്തിയുടെയും ആചാരപ്പെരുമയുടെയും നിറവിൽ നടന്നുവന്ന അണ്ടല്ലൂർ കാവ് തിറ മഹോത്സവത്തിന് ഭക്തിനിർഭരമായ സമാപനം. ഉത്സവത്തിന്റെ ഭാഗമായുള്ള തെയ്യാട്ടങ്ങൾ പൂർത്തിയായതോടെ ആയിരക്കണക്കിന് ഭക്തർ വരുംവർഷത്തെ ഉത്സവത്തിനായുള്ള കാത്തിരിപ്പോടെ മടങ്ങി. താഴെക്കാവിൽ നിന്നുള്ള തിരിച്ചെഴുന്നള്ളത്തിനും തുടർന്നു നടന്ന അനുബന്ധ ചടങ്ങുകൾക്കും ശേഷമാണ് തിരുവാഭരണം അറയിൽ സൂക്ഷിച്ചത്. ഇതോടെ ഈ വർഷത്തെ ഉത്സവ ചടങ്ങുകൾക്ക് ഔദ്യോഗികമായി തിരശ്ശീല വീണു.

​ ശ്രീരാമകഥയെ ആസ്പദമാക്കി നടന്ന തെയ്യാട്ടങ്ങൾ കാണാൻ അവസാന ദിനമായ ഇന്നലെയും വൻ ഭക്തജനത്തിരക്കാണ് ക്ഷേത്രമുറ്റത്തും പരിസരത്തും അനുഭവപ്പെട്ടത്. ദൈവത്താർ, ബപ്പൂരൻ, അങ്കക്കാരൻ തുടങ്ങി രാമായണത്തിലെ കഥാപാത്രങ്ങളെ ആവിഷ്കരിക്കുന്ന തെയ്യക്കോലങ്ങൾ ഭക്തർക്ക് കൺകുളിർക്കെ ദർശിക്കാനായി. രാവണനിഗ്രഹത്തിന് ശേഷം സീതയെ വീണ്ടെടുത്ത് മടങ്ങുന്ന തെയ്യാട്ടത്തോടെ ഇന്ന് പുലർച്ചെ ദൈവത്താരീശ്വരന്റെ തിരുമുടി അഴിച്ചതോടെയാണ് ഏഴ് ദിവസം നീണ്ടുനിന്ന ഉത്സവത്തിന് സമാപ്തിയായത്.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.