
പെരിയ: കാഞ്ഞങ്ങാട്ടെ പ്രമുഖ ഗായകൻ എ.എം.അശോക് കുമാറിന്റെ നേതൃത്വത്തിൽ സംഗീതാർച്ചന അവതരിപ്പിച്ചു. ബേക്കൽ ഗോകുലം ഗോശാലയിൽ നടത്തിയ സംഗീതാർച്ചന ആസ്വാദകർക്ക് ഭക്തിലഹരി സമ്മാനിച്ചു. ഹാർമ്മോണിയം,മൃദഗം,ത ബല,ഡോലക്,പുലാംങ്കുഴൽ,വയലിൻ തുടങ്ങി നിരവധി സംഗീതോപകണങ്ങളുടെ അകമ്പടിയോടെ ഗായിക-ഗായൻമാർ സംഗീതാർച്ചനയ്ക്ക് കൊഴുപ്പേകി. അശോക് കുമാർ നയിക്കുന്ന ശ്രീ ശങ്കരം ഭജൻസിന്റെ പ്രഥമ പരിപാടിയാണ് ഗോകുലം ഗോശാലയിൽ സമർപ്പിച്ച് തുടക്കം കുറിച്ചത്. ഗോകുലം ഗോശാല പാരമ്പര്യവിദ്യാപീഠം ആചാര്യ വിഷ്ണു പ്രസാദ് ഹെബ്ബാറിന്റെ പത്നി ഡോ.നാഗരത്ന ഹെബ്ബാർ ഗോകുലം ഗോശാലയിലെ മറ്റു പ്രവർത്തകർ നേതൃത്വം നൽകി. കലാകാരൻമാരെ വിഷ്ണു പ്രസാദ് ഹെബ്ബാർ ആദരിച്ചു. പരിപാടിയോടനുബന്ധിച്ച് ഗോപൂജയും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |