ചിറയിൻകീഴ്: ചിറയിൻകീഴിൽ അടുത്തടുത്ത ദിവസങ്ങളിലായി 25ഓളം പേർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു.പരിക്കേറ്റവരിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്നു.ഇക്കഴിഞ്ഞ ദിവസങ്ങളിലായിരുന്നു നായയുടെ ആക്രമണം.ഈ നായയെ ചത്തനിലയിൽ പിന്നീട് കണ്ടെത്തി.
വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥരെത്തി നായയുടെ സ്രവം ശേഖരിച്ച് പാലോട് വെറ്ററിനറി ലാബിൽ പരിശോധനയ്ക്കയച്ചു.സ്രവത്തിൽ പേവിഷമുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്.നായയുടെ ആക്രമണത്തിൽ പരിക്കേറ്റ പതിനഞ്ചോളം പേർ മെഡിക്കൽ കോളേജ് ആശുപത്രിയിലും,ബാക്കിയുള്ളവർ ആറ്റിങ്ങൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രികളിലും ചികിത്സ തേടി.
ചിറയിൻകീഴ്,വലിയകട,കമ്മാളകുന്ന്,കൂന്തള്ളൂർ,പണ്ടകശാല,ശാർക്കര,മഞ്ചാടിമൂട്,ബൈപ്പാസ്,കടകം,റെയിൽവേസ്റ്റേഷൻ,ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് നായയുടെ ആക്രമണമുണ്ടായത്.മറ്റു നിരവധി നായ്ക്കൾക്കും കടിയേറ്റതായാണ് വിവരം.കടിയേറ്റ നായ്ക്കൾ നാട്ടിൽ സ്വൈരവിഹാരം നടത്തുന്നതിൽ നാട്ടുകാർ ആശങ്കയിലാണ്.ശാർക്കരയിൽ നായയെ പ്രതിരോധിക്കാൻ ശ്രമിച്ച മാദ്ധ്യമ പ്രവർത്തകനും പരിക്കേറ്റിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |