
അരിക്കുഴ : ഉദയ വൈ എം എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 76-ാമത് റിപ്പബ്ളിക് വാർഷികത്തോടനുബന്ധിച്ചു ഒരു മാസം നീണ്ടു നിന്ന ആഘോഷ പരിപാടികളുടെ സമാപനം കുറിച്ച് കൊണ്ട് റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ എം ബാബു ഉദ്ഘാടനം നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി .വി ഷാജി മുഖ്യപ്രഭാഷണവും റിസോഴ്സ് പേഴ്സൺ ബിജു എസ്. മണ്ണൂർ വിഷയാവതരണവും നടത്തി. മണക്കാട് ഗ്രാമപഞ്ചായത്ത് മെമ്പർ അഞ്ജു ചന്ദ്രൻ ആശംസയർപ്പിച്ചു. ലൈബ്രറി സെക്രട്ടറി അനിൽ എം കെ സ്വാഗതവും ഷൈല കൃഷ്ണൻ നന്ദിയും പറഞ്ഞു. റിപ്പബ്ലിക് ആഘോഷപരിപാടികളുടെ ഭാഗമായി സ്‌കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച പോസ്റ്റർ ചിത്രരചനാ മത്സരവിജയികൾക്കും ക്വിസ് മത്സര വിജയികൾക്കും സമ്മാനദാനം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |