തിരുവനന്തപുരം: കിൻഫ്ര ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനവും കഴക്കൂട്ടം ഫിലിം ആൻഡ് ഐ.ടി പാർക്കിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ധാരണാപത്ര കൈമാറ്റവും ഇന്ന് വൈകിട്ട് 4ന് തൈക്കാട് ഹോട്ടൽ ലെമൺ ട്രീ പ്രീമിയറിൽ മന്ത്രി പി.രാജീവ് നിർവഹിക്കും.
ചീഫ് സെക്രട്ടറി ഡോ.ജയതിലക് അദ്ധ്യക്ഷനാകും. ഇടപ്പഴഞ്ഞിയിൽ കിൻഫ്ര വിലയ്ക്കുവാങ്ങിയ 22 സെന്റ് സ്ഥലത്താണ് ആസ്ഥാനമന്ദിരം ഉയരുന്നത്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ബഹുനില ഓഫീസ് സമുച്ചയമാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
കഴക്കൂട്ടം ഫിലിം ആൻഡ് ഐ.ടി പാർക്കിൽ 1,77,000 ചതുരശ്ര അടി വിസ്‌തീർണത്തിൽ പ്ലഗ് ആൻഡ് പ്ലേ ക്യാമ്പസ് മാതൃകയിൽ നിർമ്മിച്ചിട്ടുള്ള ഐ.ടി കെട്ടിം ടാറ്റ എൽക്സിക്ക് കൈമാറുന്നതിനുള്ള ധാരണാപത്രവും ചടങ്ങിൽ ഒപ്പുവയ്ക്കും. വ്യവസായ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി എം.ഡി പി.വിഷ്ണുരാജ്,ടാറ്റ എൽക്സി സി.എഫ്.ഒ ഗൗരവ് ബജാജ്, കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് ചെയർമാൻ ബേബി ഉഴുത്തുവാൽ, കിൻഫ്ര എക്സ്‌പോർട് പ്രമോഷൻ ഇൻഡസ്ട്രിയൽ പാർക്ക് ചെയർമാൻ സാബു ജോർജ്, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, ജനറൽ മാനേജർ ഡോ. ടി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |