തിരുവനന്തപുരം: കരിക്കകം മൂലയിൽ പറമ്പിൽ ശ്രീ ദുർഗാദേവി ക്ഷേത്രത്തിലെ വാർഷിക മഹോത്സവം ഇന്നുമുതൽ 25വരെ നടക്കും.
ഇന്ന് രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം,6.45ന് ദേവീ മാഹാത്മ്യപാരായണം,8ന് മഹാ മൃത്യുഞ്ജയഹോമം,9ന് കലശപൂജ,11.30ന് ശനീശ്വരപൂജ,12.30ന് അന്നദാനം,വൈകിട്ട് 7ന് സാംസ്കാരിക സമ്മേളനം വാർഡ് കൗൺസിലർ അശ്വതി എം.എസ് ഉദ്ഘാടനം ചെയ്യും. എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ,പ്ളസ് ടു,എൻജിനിയറിംഗ്,പി.ജി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കും,7.30ന് ക്ളാസിക്കൽ ഡാൻസ്,8.45ന് ലഘുഭക്ഷണം,9.45ന് പുഷ്പാഭിഷേകം.
24ന് രാവിലെ 6ന് മഹാഗണപതിഹോമം,8.30ന് കലശപൂജ,9.30ന് നാഗരൂട്ട്, ഉച്ചയ്ക്ക് അന്നദാനം,വൈകിട്ട് 8ന് ഡാൻസ്,8.15ന് ഭഗവതിസേവ,8.30ന് ലഘുഭക്ഷണം. 25ന് രാവിലെ 6ന് ഗണപതിഹോമം,10.30ന് പൊങ്കാല, ഉച്ചയ്ക്ക് 12.30ന് പൊങ്കാല തർപ്പണം,12.40ന് സമൂഹസദ്യ,വൈകിട്ട് 6ന് പുറത്തെഴുന്നള്ളിപ്പ്,8ന് ലഘുഭക്ഷണം, 12ന് ഗുരുസി തിരുനട അടയ്ക്കൽ. ക്ഷേത്ര പ്രതിഷ്ഠാവാർഷികം മാർച്ച് 22ന് നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |