
പോത്തൻകോട്: പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ പൂജിതപീഠം സമർപ്പണ ആഘോഷം നടന്നു. ഇതോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.കേരള ആരോഗ്യസർവകലാശാല വൈസ് ചാൻസലർ ഡോമോഹനൻ കുന്നുമ്മേൽ മുഖ്യപ്രഭാഷണം നടത്തി.ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ചു. മേയർ വി.വി.രാജേഷിനെ ആദരിച്ചു. വൈസ് പ്രസിഡന്റ് സ്വാമി നിർമ്മോഹാത്മ ജ്ഞാന തപസ്വി,മാർത്തോമ സഭ തിരുവനന്തപുരം കൊല്ലം ഭദ്രാസനാധിപൻ ബിഷപ്പ് ഡോ.ഐസക് മാർ ഫിലിക്സിനോസ്,തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.വി.രാജേഷ്,ദീപ അനിൽ,ബി.ജെ.പി നേതാവ് പി.കെ.കൃഷ്ണദാസ്,എസ്.ആർ.റെജികുമാർ,ബിന്ദുപിള്ള,പോത്തൻകോട് മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ഫാഹിസ് സൽമാൻ നൂരി അൽഖാസിമി,ശാന്തിഗിരി ആശ്രമം കമ്മ്യൂണിക്കേഷൻസ് അഡ്വൈസർ സബീർ തിരുമല തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |