
ഇരിട്ടി: ദേശീയ സേവാഭാരതിയുടെ തലചായ്ക്കാനൊരിടം പദ്ധതിയിൽ ഉൾപ്പെടുത്തി കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷനും സേവാഭാരതിയും ചേർന്ന് അയ്യൻകുന്ന് കരിക്കോട്ടക്കരിയിൽ സജി - റീനാ ലാസർ ദമ്പതികളുടെ കുടുംബത്തിന് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ ദാനകർമ്മം ആർ.എസ്.എസ് ജില്ലാ സംഘചാലക് സി.പി.രാമചന്ദ്രൻ നിർവഹിച്ചു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ജോസ് എ വൺ അദ്ധ്യക്ഷത വഹിച്ചു. സേവാഭാരതി ജില്ലാ പ്രസിഡന്റ് ഇ.മോഹനൻ സേവാസന്ദേശം നൽകി. വാർഡ് മെമ്പർ ഷമീന ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ.മനോജ് എം.കണ്ടത്തിൽ, ഈന്തുങ്കരി വാർഡ് മെമ്പർ അനുപമ എ വൺ, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.തോമസ്, സേവാഭാരതി ജില്ലാ സെക്രട്ടറി പി.പി.ഷാജി, വിജേഷ്, ശ്രീജിത്ത് സുബീഷ്, അശ്വന്ത് എന്നിവർ പ്രസംഗിച്ചു..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |