
തലശ്ശേരി: ഇന്ത്യൻ സൈന്യത്തിലെ കോർ ഓഫ് സിഗ്നൽസിന്റെ 116ാം വാർഷികാഘോഷവും തലശ്ശേരി സിഗ്നലേഴ്സിന്റെ മൂന്നാം വാർഷികവും തലശ്ശേരി പാരിസ് പ്രസിഡൻസിയിൽ സേനാ മെഡൽ ജേതാവ് മേജർ ജനറൽ ടി.പത്മിനി ഉദ്ഘാടനം ചെയ്തു. തലശ്ശേരി സിഗ്നലേഴ്സ് പ്രസിഡന്റ് കെ.എസ്.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.കേണൽ സാവിത്രിയമ്മ മുഖ്യാതിഥിയായി.ചടങ്ങിൽ 80 വയസ്സ് പിന്നിട്ട മുതിർന്ന അംഗങ്ങളായ വി.കെ.ദേവരാജൻ, എ.എം.ചന്ദ്രൻ എന്നിവരെ ആദരിച്ചു. അസ്ത്ര പ്രീകോച്ചിംഗ് സെന്റർ ഓർഗനൈസർ കെ.കെ.വിജയാനന്ദിനെ ചടങ്ങിൽ അനുമോദിച്ചു. വിദ്യാഭ്യാസ രംഗത്തും യുവജനോത്സവങ്ങളിലും മികച്ച നേട്ടങ്ങൾ കൈവരിച്ച സിഗ്നലേഴ്സ് അംഗങ്ങളുടെ കൊച്ചുമക്കൾക്കും പുരസ്‌കാരങ്ങൾ നൽകി. കെ.കെ.വിജയൻ, സി.എ.ജയരാജൻ, എ.കെ.രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |