
അടൂർ: നഗരത്തിലെ കംഫർട്ട് സ്റ്റേഷൻ തുറന്നുകൊടുക്കുന്നില്ലെന്ന് ആരോപിച്ച് ബി.ജെ.പി അടൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം ചേർന്നു. ബി.ജെ.പി ജില്ലാ സെക്രട്ടറിയും നഗരസഭ പാർലമെന്ററി പാർട്ടി ലീഡറുമായ രൂപേഷ് അടൂർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ബിജുകുമാർ അദ്ധ്യക്ഷനായി. മണ്ഡലം വൈസ് പ്രസിഡന്റുമാരായ ഗോപൻ മിത്രപുരം, അഡ്വ. രാജു മണ്ണടി, മണ്ഡലം ട്രഷറർ എസ്.വേണുഗോപാൽ, കർഷക മോർച്ച ജില്ലാ സെക്രട്ടറി ജി.മഹേഷ്, കൗൺസിലർ ജി.പ്രമോദ്, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് ശ്യാം ജോർജ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |